Monday, March 24, 2014

മനസ്സുതുറന്ന്......

ചിലരങ്ങനെയാണ്‌.....

സന്തോഷിയ്ക്കുംബോഴും...
സങ്കടപ്പെടുംബോഴും.....
ദേഷ്യപ്പെടുംബോഴും.....
പ്രണയിയ്ക്കുംബോഴും.....

മനസ്സുതുറന്ന്......

Friday, January 18, 2013

പ്രണയം

പ്രണയം ചിലപ്പോള്‍ അങ്ങിനാണ്
തലയില്‍ വെള്ളി വട്ടം വെച്ച മാലാഖ-
യായും വരും ...
കുന്തത്തില്‍ കയറിയ ലുട്ടാപ്പിയായും
വരും ....:)

Thursday, March 17, 2011

എനിയ്ക്കോർമ്മയില്ല....

ആ രാത്രി....
അവളെന്റെ ഹ്രുദയത്തെക്കുറിച്ച് ചോദിച്ചു....
അവളെന്റെ പ്രണയത്തെക്കുറിച്ച് ചോദിച്ചു....
അവളെന്റെ ഓർമ്മകളെക്കുറിച്ച് ചോദിച്ചു....
ഞാനിന്ന്....
എന്നെക്കുറിച്ച് മറന്നു പോയിരിയ്ക്കുന്നു....
എനിയ്ക്കൊന്നുമോർമ്മയില്ല...

Tuesday, February 22, 2011

ജീവന്റെ അളവുകോൽ

വാനോളം ഉള്ള പ്രതീക്ഷകളാണ് ജീവിതത്തെ മുന്നോട്ട് നയിയ്ക്കുന്നതെന്ന് മനസ്സിലാക്കിയ അന്നു മുതൽ അവൻ എല്ലാത്തിനും ഒരു അളവുകോൽ വച്ചു തുടങ്ങി।അവളെ അവനിൽ നിന്നുമകറ്റിയതും ആ അളവു കോലാണ്।
പ്രതീക്ഷകൾ അസ്തമിയ്ക്കുന്നതിനനുസരിച്ച് ജീവിതത്തിന്റെ ദൈർഖ്യവും ഒരു നേരമ്പോക്ക് ആയി തന്നെ തീരുമെന്നു അവൻ തീരുമാനിച്ചുറപ്പിച്ചു।
ജീവനും മരണത്തിനും ഇടയ്ക്കുള്ള ആ നിമിഷങ്ങൾ ,ആ മനോഹര നിമിഷങ്ങൾ,രക്തത്തിനു വെള്ളയുടെ പരിശുദ്ധി നൽകിയ ആ നിമിഷങ്ങൾ.....അവനെന്നും കൊതിയോടെ മാത്രമേ നോക്കി കാണാനയുള്ളു....

Monday, June 15, 2009

ലളിതം..... സുന്ദരം....!

ചുമ്മാ മാനത്തോട്ട് വായും പൊളിച്ച് നോക്കിയിരുന്നപ്പോ കണ്ടതാ......!