Monday, April 7, 2008

അമ്മയ്ക്ക്...

ത് അമ്മയ്ക്കാണ്.ഞാനെന്ന സത്യത്തെ ഈ ഭൂമിയിലേയ്ക്കയച്ച ആ പുണ്യത്തിന്.ഇങ്ങനെയൊരു എഴുത്തിനെ കുറിച്ച് ആലോചിച്ചു തുടങ്ങിയപ്പോള്‍ തന്നെ മനസ്സില്‍ കുറിച്ചതാണ് “അമ്മയ്ക്കു വേണ്ടി” ഒരു താള് ഈ പുസ്തകത്തില്‍ വേണം എന്ന്.അതിന് ഏറ്റവും യോജിച്ചത് ആദ്യത്തെ താളല്ലാതെ മറ്റേതാണ്.
ഇതൊരു ആത്മകഥയൊന്നുമല്ല,എന്റെ ചില തോന്നലുകള്‍ ഞാന്‍ കുത്തികുറിച്ച ചില വിഡ്ഡിത്തരങ്ങള്‍ ,അത്ര മാത്രം.ഒരു തരത്തില്‍ പറഞ്ഞാല്‍ ഇതെന്റെ ഹരിശ്രീ കുറിയ്ക്കലാണ്. അത് അധികം ബോറാക്കാതെ തന്നെ കൊണ്ടുപോകണം എന്ന് എനിയ്ക്കു നിര്‍ബന്ധമുള്ളതു കൊണ്ട് ഞാനധികം നീട്ടുന്നില്ല.
“അമ്മയ്ക്ക് എന്റെ പ്രണാമം”

2 comments:

സ്നേഹതീരം said...

ഈ നല്ല തുടക്കത്തിന്, വൈകിയാണെങ്കിലും എല്ലാ ആശംസകളും നേരുന്നു.. കൂടുതല്‍ കൂടുതല്‍ എഴുതുക.. എഴുതുന്നതെല്ലാം മുത്തുകള്‍ പോലെ വെണ്മയുള്ളതായിരിക്കട്ടെ..

നിരക്ഷരൻ said...

സ്വാഗതം സുഹൃത്തേ