Tuesday, April 8, 2008

പ്രണയത്തിന്റെ കയ്യൊപ്പ്

"ഞാന്‍ നിന്നെ സ്നേഹിയ്ക്കുന്നു “,അവള്‍ പറഞ്ഞു.
“ഞാന്‍ നിന്നെ അതിലേറെ സ്നേഹിയ്ക്കുന്നു”, അവന്‍ പറഞ്ഞു.

“ഞാന്‍ നിന്നെ ഈ ഭൂമിയോളം സ്നേഹിയ്ക്കുന്നു”, അവള്‍.
“ഞാന്‍ നിന്നെ ആകശത്തോളം സ്നേഹിയ്ക്കുന്നു”, അവന്‍.
പമകള്‍ ഭൂമിയും,ആകാശവും,സൌരയൂഥവും കടന്നു.

“അപ്പോള്‍ നീയെന്നെ സ്നേഹിയ്ക്കുന്നു”, അവള്‍ ചോദിച്ചു.
“അതെ”,അവന്‍.
“എനിയ്ക്കെന്തു തരും ?”, അവള്‍.
“ഞാന്‍ നിന്നെ എന്റെ പ്രാണനെക്കാള്‍ സ്നേഹിയ്ക്കുന്നു.ചോദിയ്ക്കുന്നതെന്തും തരും”,അവന്‍.

വള്‍ക്കു തോന്നി,’പ്രാണനെക്കാള്‍ സ്നേഹിയ്ക്കുന്നെങ്കില്‍.......പ്രാണന്‍ ഒരു വിലപിടിച്ച എന്തോ ഒന്നു തന്നെ’
അവള്‍ പ്രാണന്‍ ചോദിച്ചു.
അവന്‍ പുഞ്ചിരിച്ചു.
അവന്റെ കൈയ്യില്‍ തുടിയ്ക്കുന്ന ഹൃദയം.
അവന്റെ ചുണ്ടില്‍ പുഞ്ചിരി.
അവളുടെ മടിയില്‍ കിടന്നു മരണം.

“ഞാന്‍ നിന്നെ എന്റെ പ്രാണനെക്കാള്‍ സ്നേഹിയ്ക്കുന്നു....”
അവന്റെ ചുണ്ടില്‍ പുഞ്ചിരി...

3 comments:

aneeshans said...

പ്രണയത്തിനുണ്ടോ മരണവും, ജനനവും. എന്തായാലും മരണം പ്രണയത്തിന്റെ കൈയ്യൊപ്പല്ല.

ബയാന്‍ said...

:)

ഇട്ടിമാളു അഗ്നിമിത്ര said...

മരിച്ചത്..പ്രണയമായിരുന്നൊ..?