Wednesday, April 9, 2008

ചില വീണ്ടുവിചാരങ്ങള്‍

“പിതാവിനും പുത്രനും,പരിശുദ്ധാത്മാവിനും............”
അവന്‍ കണ്ണുകളടച്ചു.
പിതാവും പുത്രനും
അച്ച്ചനും മകനും
ഫാദര്‍ ആന്‍ഡ്‌ സണ്‍
അവന്‍ പലതരത്തില്‍, പലവട്ടം പറഞ്ഞു നോക്കി.
ഇവിടെ ആരൊക്കെ..........
സുഹൃത്ത്...?
വഴികാട്ടി......?
ലക്ഷ്യം.........?
അവന്‍ വിഷയത്തില്‍ നിന്നും വിട്ടു പോയതു പോലെ,അവനു തോന്നി.
ഒരൊറ്റ രാത്രി കൊണ്ട് ഇവന് നഷ്ടപ്പെട്ടത് ആരൊക്കെ. അവന് പേരുകള്‍ വേണം ആ ശൂന്യതയില്‍ നിറയ്ക്കാന്‍.
ഇന്ന് പിതാവും പുത്രനും, അവന് രണ്ടായേ കാണാനാവുന്നുള്ളൂ. രണ്ടു വ്യക്തികള്‍.
ഓര്‍മ്മ വെച്ച കാലം തൊട്ട് അവന്‍ കാണുന്ന ആ ചിത്രം, അവന്റെ പിതാവിന്റെ.
അവന്‍ ആരാധിച്ചിരുന്ന, സ്നേഹിച്ചിരുന്ന ആ ചിത്രം ഇന്നൊരു ബാധ്യതയായി അവനില്‍ പരിണമിച്ചിരിയ്ക്കുന്നു.
“കൃത്യമായി അളന്നു തുന്നിയ മേലങ്കിയണീഞ്ഞ്, മുഖമുയര്‍ത്തീ,ഒന്നു പുഞ്ചിരിച്ച്” എടുത്ത ആ ചിത്രം. അവനില്‍ ഇന്നു ഭയമുണ്ടാക്കി തുടങ്ങിയിരിയ്ക്കുന്നു.

“ ണിം....ണിം.....ണിം...”
അവന്റെ കണ്ണുകള്‍ തുറന്നു.
അവന്റെ ഉള്ളില്‍ ഒരു ചോദ്യം ഉയര്‍ന്നു....”ആരു പറഞ്ഞു മരണം ഒന്നെയുള്ളുവെന്ന്?”



2 comments:

Unknown said...
This comment has been removed by the author.
Unknown said...

കൂടെ പിറപ്പെ വയസും പ്രായവുമൊക്കെയായില്ലെ കണ്ണ് പിടിക്കണില്ല അലപം കുടി വലുതായി എഴുതു