Tuesday, April 15, 2008

വേശ്യ.

വള്‍....
അവള്‍ സുന്ദരിയായിരുന്നു,മുല്ലപ്പൂവിന്റെ നിറമുള്ളവള്‍.
അവളുടെ നക്ഷത്രകണ്ണുകള്‍ക്ക് ഈ പ്രപഞ്ചത്തെ പ്രതിബിംബിപ്പിയ്ക്കാനുള്ള കരുത്തുണ്ടായിരുന്നു.
അവള്‍ സ്ത്രീയായിരുന്നു......

അവളെക്കുറിച്ച് അവളോടു ചോദിച്ചപ്പോള്‍ :-
“ആരാണു നീ ?”
“ഞാനോ....? ഞാനൊരു വേശ്യ...”
വേശ്യ.....?
“ശരീരം ദാനം ചെയ്യുന്നവള്‍....ആറടിമണ്ണിന്റെ അവകാശി....പലരുടെയും രാത്രികള്‍ എന്റേതു മാത്രമാക്കിയവള്‍.”
“ഇതില്‍ നീ അഭിമാനം കൊള്ളുന്നുവോ?”
“അഭിമാനം...?ഞാനൊരിയ്ക്കലും തലകുനിച്ചിട്ടില്ല....ഞാനാകാശങ്ങളെ സ്നേഹിയ്ക്കുന്നു....എനിയ്ക്കു പ്രിയപ്പെട്ടവരെല്ലാം അവിടെയാണ്... ഈ ഭൂമി എനിയ്ക്കു കിടക്കാനൊരിടം മാത്രം.....രാത്രികള്‍ക്ക് എന്നെ വേണമെന്നു തോന്നുമ്പോള്‍....നിശാഗന്ധികള്‍ എന്റെ തലോടലിനായി കൊതിയ്ക്കുമ്പോള്‍ മാത്രം ഞാനിറങ്ങി വരുന്നു...ഇങ്ങ് ഈ ഭൂമിയിലേയ്ക്ക്..പിന്നെ അവയെല്ലാം എന്റെ സ്വന്തം...”

“ഇതിന്റെ അവസാനം...? “
“അവസാനം...അങ്ങനെയൊന്നുണ്ടോ....?ഓരോ അന്ത്യവും മറ്റൊന്നിന്റെ ആരംഭം മാത്രം....
ഞാന്‍ സതിയാണ്...സ്വയം എരിഞ്ഞടങ്ങുന്നവള്‍....അഗ്നിയെ സ്നേഹിയ്ക്കുന്നവള്‍....സതിയ്ക്കു മരണമില്ല....മരണം അവളെ ഒരുപാടു സ്നേഹിയ്ക്കുന്നു......അവളാണ് മരണത്തെ സ്വീകരിയ്ക്കേണ്ടത്....“

രാത്രികള്‍ക്ക് അവളെ വേണം....മരണത്തിനും അവളെ വേണം....അവള്‍ തിരഞ്ഞെടുക്കേണ്ടവളാണ്..തിരഞ്ഞെടുക്കപ്പെടേണ്ടവളല്ല..





7 comments:

വിടരുന്ന മൊട്ടൂകള്‍ | VIDARUNNAMOTTUKAL said...

കഥ നന്നായിരിക്കുന്നു. ഇതൊന്നു വായിക്കൂ സമയമുള്ളപ്പോള്‍

യാരിദ്‌|~|Yarid said...

:)

Unknown said...

ഒരുവള്‍ ഒരിക്കലും ഒരു വേശ്യായായി ജനിക്കുന്നില്ല
നമ്മുടെ സാമൂഹമാണു അങ്ങനെ ഒരുവള്‍ ആകുന്നുവെങ്കില്‍ അതിന്റെ കാരണക്കാര്‍

എം.എച്ച്.സഹീര്‍ said...

:)

ശ്രീനാഥ്‌ | അഹം said...

ഹൊ! ആ വേശ്യ നന്നായി സംസാരിക്കുന്നല്ലോ... അവള്‍ക്കൊരു ബ്ലോഗ്‌ തുടങ്ങരുതോ??

:)

siva // ശിവ said...

Good and nice....

കൂടപ്പിറപ്പ് said...

എല്ലാവരുടെയും വായനയ്ക്കു നന്ദി....!